കുണ്ടറ : പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ . മുളവന ജെഎംവൈഎംഎ. ലൈബ്രറി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അവര്‍. പരിസ്ഥിതി സംരക്ഷണം പോലെ മാലിന്യ സംസ്കരണത്തിനും മുന്തിയ പരിഗണന നല്‍കേണ്ടതാണ്. മാലിന്യ മുക്തമായ കേരളം സൃഷ്ടിക്കുവാന്‍ ജനകീയ പ്രസ്ഥാനം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
മുളവന ഗവ.എല്‍.പി.സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ജെ.മേഴ്‌സിക്കുട്ടിയമ്മ അനുമോദിക്കുകയും ലൈബ്രറിയുടെ ഉപഹാരം നല്‍കുകയും ചെയ്തു. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജന്‍ നോട്ട് ബുക്ക് വിതരണം നിര്‍വഹിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ഫിലിപ്പ്, കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു രാജേന്ദ്രന്‍, ഡോ.എസ്.ഡി.അനില്‍രാജ്, ലൈബ്രറി വൈസ് പ്രസിഡന്റ് ആര്‍.മോഹനന്‍, ജി.രാധാകൃഷ്ണന്‍, ദീപക് വി.ടി, വനിതാവേദി കണ്‍വീനര്‍ ബിന്ദു.ഡി, ശരണ്യ എസ്.എല്‍, ശരണ്യ.ടി എന്നിവര്‍ പ്രസംഗിച്ചു.