പരുമല പള്ളിയിലെ ശുശ്രൂഷകള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ കാണാം

alp-parumalaമാന്നാര്‍: പരുമല പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും കാണാം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രിഗോറിയന്‍ ടിവിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഗ്രിഗോറിയന്‍ ആപ്പ് ആണ് ഇതിന് സൗകര്യമൊരുക്കുന്നത്.  ഗ്രിഗോറിയന്‍ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും തത്സമയ സംപ്രേക്ഷണവും ഗ്രിഗോറിയന്‍ റേഡിയോയും ഇനി മുതല്‍ ഗ്രിഗോറിയന്‍ ആപ്പിലൂടെ മൊബൈലില്‍ ലഭ്യമാകും.

മൊബൈല്‍ ആപ്ലിക്കേഷന്‍സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന ചടങ്ങില്‍ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അധ്യക്ഷനായിരുന്നു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, ഫാ.വൈ.മത്തായികുട്ടി, പരുമല കൗണ്‍സില്‍ അംഗങ്ങളായ പി.ഓ.യോഹന്നാന്‍, മാത്യൂ.എ.പി, തോമസ് ഉമ്മന്‍ അരികുപുറം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts