പല്‍മീറയിലെ വ്യോമത്താവളം സിറിയന്‍ സൈന്യം തിരികെപിടിച്ചു

palmeraബെയ്‌റൂട്ട്: ഐഎസ് കൈയടക്കിയ പുരാതന പല്‍മീറ നഗരത്തിലെ വ്യോമത്താവളം സിറിയന്‍ സൈന്യം തിരികെ പിടിച്ചു. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പല്‍മീറ തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യം നീക്കം തുടങ്ങിയത്. ഹോംസ് പ്രവിശ്യയിലെ ഒയാസിസ് നഗരത്തിലെ പുരാതന കോട്ട പിടിച്ചടക്കിയതിനു പിന്നാലെയാണ് വ്യോമത്താവളവും സൈന്യം തിരിച്ചുപിടിച്ചത്. സൈന്യം പല്‍മീറിയുടെ തെക്കുപടിഞ്ഞാറന്‍ പട്ടണത്തിലെത്തിയതായും ഏറ്റുമുട്ടല്‍ തുടരുന്നതായും വ്യാഴാഴ്ച ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം മേയിലാണ് ഐഎസ് ഭീകരര്‍ യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള പല്‍മീറ പിടിച്ചടക്കിയത്. അയല്‍രാജ്യമായ ഇറാക്കിലെ റമാദി നഗരം കീഴടക്കി ദിവസങ്ങള്‍ക്കകമാണ് സിറിയയിലെ പല്‍മീറയില്‍ ഐഎസ് വിജയക്കൊടി നാട്ടിയത്. പല്‍മീറയിലെ ചരിത്ര സ്മാരകങ്ങള്‍ പലതും ഐഎസ് തകര്‍ത്തിരുന്നു.

Related posts