മൂവാറ്റുപുഴ: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നഗരസഭ സെക്രട്ടറി പി.പി. ഷിബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ബിരിയാണി റൈസ്, ഇറച്ചി, മുട്ടക്കറി, പൊറോട്ട, അപ്പം തുടങ്ങിയ പഴകിയ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. നഗരത്തിലെ ഏതാനും ചില ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
