ചതി, കൊടുംചതി! യുപിയില്‍ സര്‍ക്കാര്‍ സമൂഹവിവാഹത്തിലും തട്ടിപ്പ്; പെണ്‍കുട്ടികള്‍ക്ക് ലഭിച്ചത് മുക്കുപണ്ടങ്ങള്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​ർ സ​മൂ​ഹ​വി​വാ​ഹ​ത്തി​നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത് മു​ക്കു​പ​ണ്ട​ങ്ങ​ൾ. യു​പി​യി​ലെ ഔ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി സാ​മൂ​ഹി​ക് വി​വാ​ഹ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ന​ട​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ലാ​ണ് ത​ട്ട​പ്പ് ന​ട​ന്ന​ത്.

വെ​ള്ളി​യി​ൽ തീ​ർ​ത്ത കാ​ൽ​ത്ത​ള​ക​ളും മോ​തി​ര​ങ്ങ​ളും ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ല​ഭി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ഇ​രു​മ്പി​ന്‍റേ​താ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ ക​ട​യി​ൽ കൊ​ടു​ത്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വെ​ളി​ച്ച​ത്താ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നു പ​രാ​തി ന​ൽ​കി.

സ​മൂ​ഹ വി​വാ​ഹ​ത്തി​നു ത​യാ​റാ​കു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ ദ​മ്പ​തി​ക​ൾ​ക്ക് 35,000 രൂ​പ വീ​തം ചെ​ല​വ​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥി​ന്‍റെ പ്ര​ഖ്യാ​പ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ​മൂ​ഹ​വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ദ​മ്പ​തി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts