മട്ടന്നൂര്‍: പഴശിയില്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. പഴശിമഠം പോര്‍ക്കലി ദേവി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ കവാടത്തിലും ശ്രീകോവിലിന് സമീപത്തും സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് തകര്‍ത്ത് പണം കവര്‍ന്നത്. ശ്രീകോവിലിന് മുന്നിലുളള വലിയ ഭണ്ഡാരം ക്ഷേത്ര മുറ്റത്തേക്ക് മറിച്ചിട്ട നിലയിലാണ്.
ഇതിനു പുറമെ ഗുരുസ്ഥാനത്തിന്റെയും ഓഫീസ് മുറിയുടേയും വാതില്‍ തുറന്നിടുകയും ചെയ്തു. ഭണ്ഡാരത്തിലുണ്ടായിരുന്ന 15,000ത്തോളം രൂപ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു ഓഫീസ് മുറിയില്‍ സൂക്ഷിച്ച വിളക്കുകളോ മറ്റു എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
ഇന്നു രാവിലെ ക്ഷേത്രത്തിന് സമീപത്തെ ഇ. ബാലന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. തുടര്‍ന്നു ക്ഷേത്രം പ്രസിഡന്റ് ടി. രാഘവന്‍, സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കി. എസ്‌ഐ എം.പി.വിനീഷ് കുമാറും സംഘവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.