പാക്കിസ്ഥാനില്‍നിന്നു നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

armyഗുര്‍ദാസ്പുര്‍: പഞ്ചാബില്‍ പാക്കിസ്ഥാനില്‍നിന്നു നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ പിടികൂടി. ഗുര്‍ദാസ്പുര്‍ ദേരാ ബാബാ നാനാക് പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പഞ്ചാബ് പോലീസിനു കൈമാറിയ നുഴഞ്ഞുകയറ്റക്കാരനെ ചോദ്യംചെയ്യാന്‍ തുടങ്ങി. പിടിയിലായ ആളില്‍നിന്നു രണ്്ടു മൊബൈല്‍ ഫോണുകളും സിം കാര്‍ഡും പിടിച്ചെടുത്തു. പാക്കിസ്ഥാനിലെ ബഹാവല്‍പുര്‍ സ്വദേശിയായ യുവാവാണ് പിടിയിലായതെന്നാണു സൂചന.

കഴിഞ്ഞയാഴ്ച ഗുര്‍ദാസ്പൂരില്‍ അജ്ഞാതസംഘം തോക്കുചൂണ്്ടി കാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാര്‍ പിന്നീട് കണെ്്ടടുത്തിരുന്നു.

Related posts