ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിനു നാലു രൂപ കുറച്ചു. ഇതോടെ സബ്‌സിഡി ഇല്ലാത്ത 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 509.5 രൂപയായി. നേരത്തേ 513.5 രൂപയായിരുന്നു. സബ്‌സിഡി ഉള്ളവര്‍ 509.5 രൂപ നല്കി സിലിണ്ടര്‍ വാങ്ങി കഴിയുമ്പോള്‍ സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ എത്തും.
വിമാന ഇന്ധന (എടിഎഫ്) വില 8.7 ശതമാനം കൂട്ടി. ആയിരം ലിറ്ററിന് ഇതോടെ വില 42157 രൂപയായി. മാര്‍ച്ച് ഒന്നിന് 12 ശതമാനം വില കൂട്ടിയതാണ്.