പാട്ട് ഹിറ്റായി, പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലീല അടുത്തയാഴ്ച എത്തും (വീഡിയോ കാണാം)

leelaപ്രേക്ഷകര്‍ കാത്തിരിക്കുന്ന രഞ്ജിത്ത് ചിത്രം ലീല വിഷുവിന് തിയറ്ററിലെത്തും. ചിത്രത്തിലെ ആദ്യ പാട്ട് ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ബിജു മേനോന്‍ പാടിയ വട്ടോളം വാണിയാരേ… എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ടീസറുകളിലും പാട്ട് ഉപയോഗിച്ചിരുന്നു. അതിന് പിന്നാലെയാണ് പാട്ടിന്റെ പൂര്‍ണരൂപം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

ലീല എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വതി നമ്പ്യാരാണ്. വിജയ രാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരാണ് സിനിമയിലെ കഥാപാത്ര ങ്ങളാകുന്നത്. ക്യാപിറ്റോള്‍ തിയറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ലീല നിര്‍മിച്ചിരിക്കുന്നത്.

Related posts