ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മിച്ച് ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന “പാതി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തെയ്യം കലയുടെ പശ്ചാത്തലത്തില്‍ ഭ്രൂണഹത്യക്കെതിരെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.
ഓരോ ഭ്രൂണഹത്യയിലൂടെയും ഓരോ സ്വപ്‌നങ്ങളാണു നശിക്കുന്നത്. സ്വപ്‌നങ്ങളെ നശിപ്പിക്കാനുള്ള അവകാശം നമുക്കില്ല. ഓരോ പ്രാണന്റേയും മഹത്തായ വില ആഗോളതലത്തില്‍ കാട്ടിക്കൊടുക്കുകയാണീ സാമൂഹിക സന്ദേശചിത്രം.
കഥ, തിരക്കഥ, സംഭാഷണം-വിജേഷ് വിശ്വം, ഛായാഗ്രഹണം-സജന്‍ കളത്തില്‍, മേക്കപ്പ്-പട്ടണം റഷീദ്, കലാസംവിധാനം- അജയന്‍ മാങ്ങാട്, എഡിറ്റിംഗ്- ബി. അജിത്കുമാര്‍, ഗാനരചന- ലക്ഷ്മണന്‍ കാഞ്ഞിരങ്ങാട്, സംഗീതം-രമേശ് നാരായണന്‍, പാടിയവര്‍- കാവലാലം ശ്രീകുമാര്‍, മധുവന്തി, മധുശ്രീ, സൗണ്ട് ഡിസൈനിംഗ്-കൃഷ്ണകുമാര്‍, പി.ആര്‍.ഒ-ബിജു പുത്തൂര്‍.