കലിഫോർണിയ: ജാക്പോട്ടുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാർഡിലേക്ക് മെഗാ മില്യണ്‍സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക. ജോർജിയയിലാണ് നറുക്കെടുപ്പ്.
ഇന്നത്തെ നറുക്കെടുപ്പിൽ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കിൽ അടുത്ത ആഴ്ച വീണ്ടും നറുക്കെടുപ്പ് നടത്തും. അപ്പോഴേയ്ക്കും സമ്മാനത്തുക 1.6 ബില്യൺ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാഗ്യശാലിയെ കണ്ടെത്തുന്നതുവരെ ആഴ്ചതോറും നറുക്കെടുപ്പ് നടന്നുകൊണ്ടേയിരിക്കും. തുകയും അതനുസരിച്ച് വർധിച്ചുകൊണ്ടിരിക്കും.
2016 ജനുവരി 13നു നറുക്കെടുത്ത പവർബോൾ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ തുക എന്ന റിക്കാർഡ്. 150 കോടി ഡോളറായിരുന്നു അതിന്റെ സ മ്മാനത്തുക.