പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ; ഭാര്യയും മക്കളുമുള്ള യുവാവ് അറസ്റ്റിൽ; പെൺകുട്ടിയെ മാതാവിനൊപ്പം വീട്ടു

ktm-peedanam-maha-lമു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പു​റ​നാ​ട്ടു​ക​ര തേ​നാ​രി വീ​ട്ടി​ൽ ര​തീ​ഷി​നെ(34)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാര​നാ​യ പ്ര​തി​ക്ക് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന​റി​യി​ച്ചു കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് അ​നേ്വ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടുപേ​രെ​യും പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യെ അ​മ്മ​യോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു. പെ​ൺ​കു​ട്ടി​ക്ക് യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന​റി​ഞ്ഞ അ​മ്മ ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി​യോ​ട് ചോ​ദി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി അ​മ്മ ക​യി​ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചെ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പോ​ലീ​സ് അ​മ്മ​യ്ക്കെ​തി​രേ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts