പാനൂര്‍: പാനൂരിനു സമീപം പാത്തിപ്പാലത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പാത്തിപ്പാലത്തെ ഒരു വീടിന്റെ ടെറസിനു മുകളിലെ വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകടന്നത്. വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ചെണ്ടയാട് കുനുമ്മല്‍ കനാലിന് സമീപത്തെ യുവാവിനെതിരെ പാനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചെണ്ടയാട് കുനുമ്മലില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ പ്രതിയാണിയാള്‍. ഏതാനും ദിവസം മുമ്പ് കുട്ടിയെ ശല്യംചെയ്തതിന് ഇയാള്‍ക്കെതിരേ പാനൂര്‍ പോലീസില്‍ പിതാവ് പരാതി നല്‍കിയിരുന്നു.