പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട് പോയി പീഡനം; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

tvm-peedanam-arrestപോത്തന്‍കോട്  : മംഗലപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രധാന പ്രതി അറസ്റ്റില്‍. കീഴ്  തോന്നയ്ക്കല്‍ മണവിള റേഷന്‍ കടയ്ക്ക് സമീപം ആലുവിള വീട്ടില്‍ സുനില്‍ (22)ആണ് അറസ്റ്റിലായത്.ഈ കേസിലെ മറ്റു പ്രതികളായ മുരുക്കുംപുഴ, അലിയോട്ടുകോണം, മൂഴി ഭാഗം, പാറയ്ക്കാട് വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍(27),പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആനയ്‌ക്കോട് ദേവീക്ഷേത്ര ത്തിനുസമീപം അനീഷ് ഭവനില്‍ ലിബു എന്ന് വിളിക്കുന്ന അനീഷ്(30), പുല്ലുംമ്പാറ വില്ലേജില്‍ ശാസ്താംനട പുലിമുട്ട്‌കോണം വീട്ടില്‍ പ്രഭോഷ്(35) എന്നിവരെ പോലിസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രധാന പ്രതിയായ സുനില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാരലല്‍കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സുനില്‍ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും ഓട്ടോറിക്ഷയിലും  കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സുനിലിന്റെ സുഹൃ ത്തുകളായ   ഓട്ടോെ്രെഡവര്‍ക്കും ടെമ്പോയിലെ ക്ലീനറുമായ , അനീഷ്, പ്രഭോഷ് എന്നിവര്‍ക്ക് പെണ്‍കുട്ടിയെ പരിചയപ്പെടു ത്തു കയും തുടര്‍ന്ന് ഈ അവസരം മുതലെടുത്ത്  ഭീഷണി പ്പെടുത്തിയും പ്രലോഭിപ്പിച്ചും പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

2015 ഒക്ടോബര്‍ 9ന് പെണ്‍കുട്ടിയെ കാണാനില്ലന്നു കാട്ടി  രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെ കുറിച്ചുള്ള  വിവരം പോലിസ് അറിയുന്നത് .  വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയം പ്രഭോഷ് ഓട്ടോറി ക്ഷയില്‍ കയറ്റികൊണ്ടു പോവുകയും തുടര്‍ന്ന് ഒരു ദിവസം പീഡിപ്പിച്ചതിനുശേഷം തൊട്ടടു ത്തദിവസം തിരികെ പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടുകയുമായിരുന്നു. അവശനിലയിലായ പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയ തിനുശേഷമാണ് പീഡന വിവരം പുറത്തറി യുന്നത്.തുടര്‍ന്ന് മംഗലപുരം പോലീസില്‍ പരാതി നല്‍കുക യായിരുന്നു.

തുടര്‍ന്ന് പോലിസ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയും.സുനില്‍ അവിടെ നിന്നും പത്തനം ത്തിട്ട ,ഓച്ചിറ ,പന്തളം ,അടൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കു കയായിരുന്നു.ചെങ്ങറ സമര ഭൂമിയില്‍ ഒരു സ്ത്രീയുമായി താമസിച്ചു വരുകയും തുടര്‍ന്ന് പോലിസ് പിന്തുടര്‍ന്ന് എത്തിയപ്പോള്‍ ഓച്ചിറ ബന്ധു വീട്ടിലേയ്ക്ക് മാറുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പോലിസ് പിടികൂടുകയായിരുന്നു.

ഇയാള്‍ക്കെതിരെ തട്ടികൊണ്ട് പോകല്‍,മാനഭംഗ പെടുത്തല്‍,പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ നിരോധന നിയമ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.   ഇയാള്‍ക്കെതിരെ നിരവധി അടിപിടി കേസുകളും നിലവില്‍ ഉണ്ട്. എസ്.പി. ഷെഫീന്‍ അഹമ്മടിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഷാഡോ പോലിസ് ടീം  ,ആറ്റിങ്ങല്‍ ഡി.വൈ.എസ്ആ.പി. ആദിത്യ കജട ന്‍റെ പ്രത്യേക സംഘം, പോത്തന്‍ കോട് സി ഐ എസ് .ഷാജി,എസ്.ഐ മാരായ ബിനീഷ് ലാല്‍ ,ഗോപിദാസ്, നിസ്സം,എസ്‌സിപിഒ മാരായ മനോജ്,രാജീവ്, ബിജു, ശ്രീജിത്ത്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts