പാരലിമ്പിക്‌സ് മെഡല്‍ ജേതാവിന് പാരിതോഷികം നാലു കോടി

SP-PARITHOSHIKAMന്യൂഡല്‍ഹി: റിയോയിലെ പാരലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ യശസുയര്‍ത്തിയ ദീപ മാലികിന് പ്രധാനമന്ത്രിയുടെ പാരിതോഷികം. നാലു കോടി രൂപയാണ് നരേന്ദ്ര മോദി ദീപമാലികിനു നല്‍കുക. ഹരിയാന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ വച്ചാകും തുക ദീപയ്ക്കു നല്‍കുകയെന്നാണ് വിവരം.

വനിതകളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് 46കാരിയായ ദീപ, റിയോയില്‍ മെഡല്‍ കരസ്ഥമാക്കിയത്. 2012ല്‍ അര്‍ജുന പുരസ്കാരം നല്‍കി രാജ്യം ആദരിച്ച വ്യക്തിയാണ് ദീപ മാലിക്. ശരീരത്തില്‍, നടുവിനു താഴേക്ക് തളര്‍ച്ച ബാധിച്ചിരിക്കുന്ന ദീപ ഷോട്ട്പുട്ടിനു പുറമേ ജാവലിന്‍ ത്രോയിലും നീന്തലിലുമൊക്കെ മത്സരിച്ചിട്ടുണ്ട്.

Related posts