വനനഗരം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് പാരിസ്. നഗരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആശയം ഉയര്‍ന്നു വന്നിരിക്കുന്നത്. പ്രകൃതിയോടു വളരെയധികം ഇണങ്ങി ചേരുന്ന വിധത്തിലാണു വില്ലേജിന്റെ നിര്‍മാണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത്യന്താധുനിക കെട്ടിടങ്ങള്‍ക്കായി, മത്സരങ്ങളിലുടെയാണ് രൂപരേഖകള്‍ കണ്ടെത്തിയത്. ഫ്രഞ്ച്, ജര്‍മന്‍ അര്‍ക്കിടെക്റ്റുകള്‍ സംയുക്തമായി രൂപകല്‍പ്പന ചെയ്ത പ്ലാനാണു ഫ്‌ളോട്ടിംഗ് വില്ലേജിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
വില്ലേജില്‍ 127 വീടുകളും 250 മുറികളോടു കൂടിയ നക്ഷത്ര ഹോട്ടലും പൊതുജനങ്ങള്‍ക്കായി പ്രത്യേക സ്ഥലവും ഒരുക്കിയിരിക്കുന്നു. കെട്ടിടങ്ങളുടെ മുകളിലും പരിസര പ്രദേശങ്ങളിലുമായി ആയിരത്തോളം മരങ്ങളും നട്ടുപിടിപ്പിക്കും. ഈ മരങ്ങള്‍ അന്തരീക്ഷമലിനികരണം കുറയ്ക്കുന്നതിനും ഊര്‍ജനഷ്ടം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വില്ലേജില്‍നിന്നു നോക്കിയാല്‍ ഈഫല്‍ ടവര്‍ കാണാവുന്ന വിധത്തിലായിരിക്കും നിര്‍മാണങ്ങള്‍. വില്ലേജിലേക്കു എത്തുന്നതിനു രണ്ടു പ്രധാന റോഡുകളും 11 ഉപറോഡുകളും നിര്‍മിക്കും. ഇവയുടെ നിര്‍മാണം വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ്
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2021-2022 കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്.