കൊച്ചി: പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചരണം തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ പരാജയത്തിന് കാരണമായതായി കെ.ബാബു പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചരണം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വവും തെരഞ്ഞെുപ്പില്‍ തിരിച്ചടിയായി. തനിക്കെതിരെ ഉയര്‍ന്നത് രാഷ്ട്രീയ ആരോപണങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പല സമുദായങ്ങളുടെയും പിന്തുണ ബിജെപിക്കായിരുന്നു.
ബിജെപി 30000 വോട്ട് പിടിച്ചാല്‍ വിജയിക്കാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറയില്‍ ബിജെപിയോട് മൃദുസമീപനമാണ് സ്വീകരിച്ചത്. യുഡിഎഫിനും കോണ്‍ഗ്രസിനും അപ്രതീക്ഷിത തോല്‍വിയേറ്റ സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ആഗ്രഹിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്താനാവില്ല. ഉമ്മന്‍ചാണ്ടിയുടെ ജനപിന്തുണ കുറച്ചുകാണാനാവില്ലെന്നും കെ.ബാബു പറഞ്ഞു.