തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രന്‍പിള്ള രംഗത്ത്. കേരളാ കോണ്‍ഗ്രസില്‍നിന്നും തിരുവനന്തപുരം സീറ്റ് എടുത്തതില്‍ പരാതിയില്ല, എന്നാല്‍ വിജയ സാധ്യതയുള്ള സീറ്റ് നല്‍കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ചെയര്മാനെങ്കിലും വിജയ സാധ്യതയുള്ള സീറ്റ് നല്‍കാമായിരുന്നു. കടുത്തുരുത്തി വിജയസാധ്യത കുറഞ്ഞ സീറ്റാണെന്ന് ഇടതുപക്ഷം തന്നെ വിലയിരുത്തിയിട്ടുണ്ട്. വിജയസാധ്യതയുള്ള സീറ്റ് നല്‍കേണ്ടത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.