പാറമടയ്‌ക്കെതിരേ പരാതി നല്‍കിയ വീട്ടമ്മയെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

pARA1പത്തനംതിട്ട:  പൊന്മലയിലെ പാറമട തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന പരാതിയുമായി വീട്ടമ്മ. പാറപ്പൊടി കാരണം പരിസരമലിനീകരണവും രൂക്ഷമായതായും പരാതി. തോട്ടപ്പുഴശേരി പൊന്മല പാറക്കാലായില്‍ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യുവാണ് പാറമടയ്‌ക്കെതിരെ പത്രസമ്മേളനത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഏതുസമയത്തും പാറക്കല്ലുകള്‍ തലയില്‍ വീഴാമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

പൈതൃകമായി ലഭിച്ച സ്ഥലത്ത് രോഗബാധിതനായ ഭര്‍ത്താവും ഏകമകളും കുടുംബവുമൊത്ത് 57 സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് ഇവര്‍ കഴിഞ്ഞുവരുന്നത്. സാമ്പത്തിക പരാധീനത കാരണം വീട്ടുജോലികള്‍ ചെയ്താണ് ഉപജീവനം നടത്തുന്നത്. അനാ രോഗ്യം കാരണം ഇപ്പോ ള്‍ ജോലിക്കും പോകാനാകാത്ത സ്ഥിതിയാണെന്ന് ലില്ലി പറഞ്ഞു. പൊന്മലയിലെ ക്രഷറിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

ക്വാറിയുടോ റോഡിനോടു ചേര്‍ന്ന ഭാഗത്തെ വീട്ടുകാര്‍ക്ക് പാറക്കല്ലുകള്‍ വീണുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാ നും കുടിവെള്ളവും എത്തിച്ചു നല്‍കുന്നുണ്ടെങ്കിലും പാറമടയുടെ പിന്‍ഭാഗത്തുള്ള തങ്ങള്‍ക്കു യാതൊരു സഹായവും പാറമട ഉടമകളില്‍ നിന്നുണ്ടാകുന്നില്ലെന്നും ലില്ലി മാത്യു പറഞ്ഞു. പരാതിപ്പെട്ടാല്‍ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പറയുന്നു.

Related posts