പാലക്കാട് ജില്ലയില്‍ കനത്ത പോളിംഗ്; കേരളത്തില്‍ എങ്ങും ഇടതുതരംഗം അലയടിക്കുന്നതായി വിഎസ്

VS1പാലക്കാട് ജില്ലയില്‍ ആദ്യ മൂന്നര മണിക്കൂറില്‍ കനത്ത പോളിംഗ്. 21 ശതമാനമാണ് പോളിംഗ്. എവിടേയും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ വ്യാപകമായി മഴയില്ലെങ്കിലും ചില ഭാഗങ്ങളില്‍ ചെറിയ മഴയുണ്ട്.  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയിലും കനത്ത മത്സരം നടക്കുന്ന പാലക്കാട് നിയോജകമണ്ഡലത്തിലും കനത്ത പോൡഗാണ്.

വി.എസ് അച്യുതാനന്ദന്‍ രാവിലെ മലമ്പുഴ മണ്ഡലത്തിലെ മൂന്നു ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് അദ്ദേഹം വോട്ടുചെയ്യാനായി ആലപ്പുഴയിലേയ്ക്ക് പോയി. ഒറ്റപ്പാലത്തും പാലക്കാട്ടും ആലത്തൂരിലും ഓരോ ബൂത്തുകളില്‍ വോട്ടിംഗ് അരമണിക്കൂറോളം വൈകി. ഒറ്റപ്പാലത്ത് പ്രിസൈഡിംഗ് ഓഫീസറുടെ മകന്റെ മരണത്തെത്തുടര്‍ന്നും മറ്റു രണ്ടിടങ്ങളില്‍ യന്ത്രത്തകരാറുമായിരുന്നു കാരണം. ഇവ ഉടന്‍ പരിഹരിച്ച് പോളിംഗ് തുടങ്ങി.

ഇടതുതരംഗമെന്ന് വിഎസ്

പാലക്കാട്: കേരളത്തില്‍ എങ്ങും ഇടതുതരംഗം അലയടിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇന്നു രാവിലെ മലമ്പുഴ മണ്ഡലത്തിലെ മൂന്നു പോൡഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

Related posts