പാലായില്‍ മികച്ച ഭൂരിപക്ഷം നേടുമെന്ന് മാണി; പാലായില്‍ മാണി തോല്‍ക്കും; പൂഞ്ഞാറില്‍ ഞാന്‍ ജയിക്കും: പി.സി.ജോര്‍ജ്

maniപാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്ന് യുഡിഫ് സ്ഥാനാര്‍ഥി കെ.എം.മാണി. രാവിലെ പാലായില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല മത്സരം പാലായില്‍ ഉണ്‌ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മത്സരം ഉണ്‌ടെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. മത്സരം ഉണ്‌ടെങ്കിലും പാലായിലെ വോട്ടര്‍മാര്‍ തനിക്ക് നല്ല ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.

പൂഞ്ഞാറില്‍ ഞാന്‍ ജയിക്കും, പാലായില്‍ മാണി തോല്‍ക്കും: പി.സി.ജോര്‍ജ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. 1,000 വോട്ട് എങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും. പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണി തോല്‍ക്കുമെന്നും അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Related posts