മാ​യം ക​ല​ർ​ന്നിട്ടില്ല! ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ ‘വെ​ളി​ച്ചെ​ണ്ണ’​ ​പ്ര​ചാ​ര​ണം; സ​പ്ലൈ​കോ നി​യ​മ​ന​ട​പ​ടി​ക്ക്

കൊ​ച്ചി: ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ സൈ​ബ​ർ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​പ്ലൈ​കോ. ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യെ കു​റി​ച്ചു വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

2014-ൽ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ​പ്ലൈ​കോ ഔട്ട്‌ലെ​റ്റി​ൽ​നി​ന്നു വാ​ങ്ങി​യ ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യി​ൽ മെ​ഴു​കു രൂ​പ​ത്തി​ൽ മാ​യം ക​ല​ർ​ന്നി​രു​ന്നു​വെ​ന്ന് ഒ​രു പ്ര​മു​ഖ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​​യ്തി​രു​ന്നു.

ഈ ​വാ​ർ​ത്ത​യെ മു​ൻ​നി​ർ​ത്തി ആ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്പി​ൾ ലാ​ബു​ക​ളി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ല എ​ന്ന് ലാ​ബു​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ള​ള​തു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ളി​ച്ചെ​ണ്ണ​യ​ട​ക്ക​മു​ള​ള സ​പ്ലൈ​കോ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ചു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണു വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment