പിങ്ക് പോലീസ് പട്രോളിംഗ് നിരീക്ഷണം ടെക്കികള്‍ക്കു വേണ്ടി വ്യാപിപ്പിക്കും

tvm-tekkiകഴക്കൂട്ടം: കേരള പോലീസ് ആരംഭിച്ച പിങ്ക് പോലീസ് പട്രോളിംഗ് സേവനം ടെക്‌നോപാര്‍ക്കിലും പരിസര പ്രദേശങ്ങളിലും വ്യാപിപ്പിക്കുന്നു. ടെക്‌നോപാര്‍ക്കിലെ വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിധ്വനിയുടെ സ്ത്രീ കൂട്ടായ്മ ‘പ്രതിധ്വനി വനിതാ ഫോറത്തിന്റെ’ ആവശ്യ പ്രകാരമാണ് സിറ്റി പോലീസ് കമ്മീക്ഷണര്‍ പിങ്ക് പോലീസ് സംവിധാനം ടെക്‌നോപാര്‍ക്ക് പരിസരത്തേക്ക് വ്യാപിപ്പിച്ചത്.

പിങ്ക് പോലീസ് പട്രോളിംഗിന്റെ ഒരു വാഹനത്തിന്റെ നിരീക്ഷണം ടെക്‌നോപാര്‍ക്ക് പരിസരത്തേക്ക് കൂടി വ്യാപിപ്പിക്കണം എന്ന് അഭ്യര്‍ഥിച്ചു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പ്രതിധ്വനി വനിതാ ഫോറം നിവേദനം നല്‍കിയിരുന്നു. പിങ്ക് പോലീസ് ടെക്‌നോപാര്‍ക്കിലെത്തി വനിതാ ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.നിരവധി വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്ന ടെക്‌നോപാര്‍ക്കില്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കോ വീട്ടിലേക്കു പോകുന്നതു മിക്കപ്പോഴും സന്ധ്യാ സമയങ്ങളിലായിരിക്കും .

ഇത്തരം സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉള്ളതായി ബോധ്യപെട്ടതിനാലാണ് പ്രതിധ്വനി വനിതാ ഫോറം ഇത്തരം ആവശ്യം ഉന്നയിച്ചത്. പ്രധാനമായും ആളൊഴിഞ്ഞ വഴികളിലും ഹോസ്റ്റല്‍ പരിസര പ്രദേശങ്ങളിലും ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പിങ്ക് പോലീസിന്റെ നിരീക്ഷണം കൂടുതലായും ഉണ്ടാവുക.ടെക്‌നോപാര്‍ക്, അരശും മൂട്, തൃപ്പാദപുരം, കുളത്തൂര്‍, കഴക്കൂട്ടം, മേനംകുളം എന്നീ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കും പിങ്ക് പൊലീസിന്‍റെ സേവനത്തിനു 1515 എന്ന നമ്പറില്‍ വിളിക്കാം. ഈ നമ്പര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആക്ടിവേറ്റ് ആകും

Related posts