പത്തനാപുരം: ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായി നില്‍ക്കുകയാണ് പിടവൂര്‍ വില്ലേജ് ഓഫീസ്. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്തനാപുരം കുന്നിക്കോട് ശബരിബൈപാസിന് സമീപത്തായി നിലനില്‍ക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം സംരക്ഷിക്കാന്‍ നടപടിയില്ല. 1986 ല്‍ സ്വകാര്യവ്യക്തി നല്കിയ ഭൂമിയിലാണ് വില്ലേജ് ഓഫീസ് കെട്ടിടംനിര്മിച്ചത്. വിസ്തൃതമായപഞ്ചായത്തിലെ പിടവൂര്‍,കമുകുംചേരി, മഞ്ഞക്കാല എന്നീ വാര്‍ഡുകളെ ഉള്‍പ്പെടുത്തിയായിരുന്നു വില്ലേജ് രൂപികരണം.എന്നാല്‍ കൃത്യമായ അറ്റകുറ്റപണികളോ സംരക്ഷണമോ ഇല്ലാത്തത് കാരണം തകര്‍ന്ന് വീഴാറായ നിലയിലാണ്.വില്ലേജ് ഓഫീസര്‍ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉള്ളത് .
മഴയായി കഴിഞ്ഞാല്‍ ചോര്‍ച്ച കാരണം ജോലി പോലും ചെയ്യാന്‍ കഴിയാറില്ല. മഴവെള്ളം വീണ് ഭിത്തികളില്‍ വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞവര്‍ഷം റവന്യൂവകുപ്പ് സ്മാര്‍ട്ട് വില്ലേജാക്കി പ്രഖ്യാപിച്ച ഓഫീസാണ് പിടവൂരിലേത്. എന്നാല്ഇതെവരെഅനുബന്ധപ്രവര്ത്തനങ്ങള് ഒന്നും തന്നെ നടന്നിട്ടില്ല എന്നതാണ് സത്യാവസ്ഥ. റീസര്വേപ്രവര്ത്തനങ്ങളുടെ ഭാഗമായിദിവസേന നിരവധിയാളുകളാണ് ഇവിടെഎത്തുന്നത്.ആവശ്യക്കാര്‍ക്കും ജീവനക്കാര്ക്കുംയാതൊരുഅടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ല .വിശ്രമസ്ഥലമോ മൂത്രപ്പുരയോ ഇല്ല.
ആളുകള്‍ക്ക് ഇരിക്കാന്‍ ആവശ്യമായ കസേരയും ബഞ്ചും സമീപവാസിയായ ഒരാള്‍ വാങ്ങി നല്‍കിയതാണ് ആകെയുള്ളആശ്വാസം. ജപ്തിനടപടികളുടെ ഭാഗമായി ലഭിച്ച കസേരയും മേശകളുമാണ് ഓഫീസ് ആവശ്യത്തിനായി ഉപയോഗിക്കുന്നത്.മൂന്ന് മു റികളുള്ള ഓഫീസില്‍ ഫയല്‍ സൂക്ഷിക്കാന്‍ പോലും സംവിധാനമില്ല.മേല്‍ക്കൂരയില്‍ നിന്നും കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുന്നുണ്ട്.നിരവധി തവണ പുതിയ കെട്ടിടത്തിനായി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികളും പറയുന്നു.