കോട്ടയം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത് എല്‍ഡിഎഫിന് വോട്ടു ചെയ്ത ജനങ്ങളോടുള്ള മാന്യമായ സമീപനമല്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്.അച്യുതാനന്ദന് ഇല്ലായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഇത്ര വലിയ ഭൂരിപക്ഷം നേടി വിജയിക്കില്ലായിരുന്നു. തനിക്ക് വി.എസിനോട് ബഹുമാനം മാത്രമാണ്. പാലായില്‍ ജയിച്ചതിന് കെ.എം.മാണി നന്ദി പറയേണ്ടത് വെള്ളാപ്പള്ളി നടേശനോടാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പിണറായിയെ മുഖ്യമന്ത്രിയാക്കിയത് വോട്ടു ചെയ്ത ജനങ്ങളോടുള്ള മാന്യമായ സമീപനമല്ല: പി.സി.ജോര്‍ജ്
