പിണറായി കേളാലൂരില്‍ കൊടുവാളുകള്‍ കണ്ടെത്തി

KNR-KODUVALകൂത്തുപറമ്പ്: പിണറായി കേളാലൂരില്‍ എട്ട് കൊടുവാളുകള്‍ കണ്ടെത്തി. ഇന്നു രാവിലെ കൂത്തുപറമ്പ് സിഐ കെ.എം. പ്രേംസദന്‍, എസ്‌ഐ കെ.ജെ. വിനോയ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കൊടുവാള്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ഇവ. കഴിഞ്ഞ ദിവസങ്ങളില്‍ പിണറായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം രൂക്ഷമായിരുന്നു. കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളായതുകൊണ്ട് പോലീസ് ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related posts