പിന്നില്‍നിന്നു കുത്തി! കാലു പിടിച്ചു പറഞ്ഞിട്ടും നേതാക്കള്‍ പ്രചാരണത്തിന് എത്തിയില്ല; തന്റെ തോല്‍വിക്കു കാരണം നേതാക്കളുടെ നിസഹകരണം: പത്മജ വേണുഗോപാല്‍

padmajaതൃശൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ നിസഹകരണമാണ് തൃശൂരില്‍ തന്റെ തോല്‍വിക്കു കാരണമായതെന്ന് പത്മജ വേണുഗോപാല്‍. ജില്ലയിലെ പല നേതാക്കളും പ്രചാരണത്തില്‍നിന്നു വിട്ടുനിന്നു. കാലു പിടിച്ചു പറഞ്ഞിട്ടും പല നേതാക്കളും പ്രചാരണത്തിന് എത്തിയില്ല. കരുണാകരനെ പിന്നില്‍നിന്നു കുത്തിയതിനു സമാനമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ രീതിയില്‍ ബിജെപിക്കു ലഭിച്ചു. ഇതിനെതിരേ കെപിസിസിക്കു പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ പത്മജ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. ശിവകുമാറിനോടാണ് പരാജയപ്പെട്ടത്. 6,987 വോട്ടുകള്‍ക്കായിരുന്നു പത്മജയുടെ തോല്‍വി.

Related posts