പിന്നില്‍ ഐഎസ്! ധാക്ക റസ്റ്ററന്റിലെ ബന്ദികളെ മോചിപ്പിച്ചു; എട്ടു ഭീകരരെ വധിച്ചെന്നും രണ്ടുപേര്‍ പിടിയിലായെന്നും സൂചന; മോചിപ്പിച്ചത് 20 പേരെ

ISധാക്ക: ഭീകരര്‍ ബന്ദികളാക്കിയവരെ ബംഗ്ലാദേശ് പോലീസിന്റെ കമാന്‍ഡോ സംഘം മോചിപ്പിച്ചതായി സൂചന. ബംഗ്ലാദേശ് തലസ്ഥാനമായ  ധാക്കയിലെ നയതന്ത്ര സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുല്‍ഷാനിലെ റസ്റ്ററന്റി ലാണ് ഭീകരാക്രമണം നടന്നത്. ഇന്നലെ രാത്രി 9.30ഓടെ റസ്റ്ററന്റില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ 20പേരെ ബന്ദികളാക്കിയിരുന്നു. ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയിലാണ് ആക്രമണമുണ്ടായത്.

പിന്നില്‍ ഐഎസ്

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഏഴു ഭീകരരാണു ഹോട്ടലില്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലില്‍ നിന്നു വെടിയൊച്ച കേട്ടതോടെയാണ് ആക്രമണവിവരം മറ്റുള്ളവര്‍ അറിയുന്നത്. ഉടന്‍ തന്നെ പോലീസ് ഹോട്ടല്‍ വളഞ്ഞു. തുടര്‍ന്ന് ബംഗ്ലാദേശ് പോലീസിന്റെ കമാന്‍ഡോസും രംഗത്തെത്തി. ഭീകരര്‍ ബോംബെറിഞ്ഞു. പോലീസ് തിരിച്ചും വെടിവച്ചു.

ആക്രമണത്തില്‍ 20ലധികം പേര്‍ മരിച്ചതായിട്ട ് ഐഎസ് ആദ്യം അവകാശപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ഐഎസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ പോലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു. നാല്പതോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദര്‍ശിക്കാറുള്ള റസ്റ്ററന്റാണ് ഹോളി ആര്‍ടിസാന്‍ ബേക്കറി. അക്രമികള്‍ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. തങ്ങളാണ് ബംഗ്ലാദേശില്‍ അക്രമം നടത്തിയതെന്ന് ഐഎസ് അവരുടെ ട്വീറ്റിലാണ് വെളിപ്പെടുത്തിയത്.

ബന്ദികളില്‍ ഇന്ത്യക്കാരില്ല

ഭീകരര്‍ ബന്ദികളാക്കിയവരില്‍ ഇന്ത്യ ക്കാര്‍ ഇല്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ധാക്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷ ണറാണു ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിലെ നയതന്ത്രകാര്യ ലയത്തിനു സമീപമാണു ആക്രമം. ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിത രാണ്.

Related posts