പിരിവ് കൊടുക്കാത്തതിനെ തുടര്‍ന്ന് കാല് തല്ലിയൊടിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

EKM-ARRESTവൈപ്പിന്‍: നിര്‍മ്മാണതൊഴിലാളിയായ അന്യസംസ്ഥാനക്കാരന്റെ കാല്‍ തല്ലിയൊടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് തെക്കേമുറിയില്‍ സുഭാഷ് -49 ആണ് അറസ്റ്റിലായത്. കെട്ടിട ഉടമയില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചിട്ടു നല്‍കാത്ത വൈരാഗ്യത്തിലാണ് പ്രതി നിര്‍മ്മാണതൊഴിലാളിയെ ആക്രമിച്ചതെന്ന് അറസ്റ്റു ചെയ്ത ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ് കുമാര്‍ അറിയിച്ചു. കാലൊടിഞ്ഞ ശ്രുതി റായ് -31 എറണാകുളം ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ആദ്യ ദിവസം പണം ചോദിച്ചിട്ട് നല്‍കാതെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ കെട്ടിട ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് വീണ്ടുമെത്തി ഭീഷണി മുഴക്കുകയും പണിക്ക് നിന്നിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കാലൊടിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.

Related posts