പിറവം: നഗരസഭാതിര്‍ത്തിയിലെ 13-ഓളം ഇഷ്ടികക്കളങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നഗരസഭ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.കളങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞിരിക്കുന്നതിനെ ഭൂരിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുകയാണങ്കിലും മറുവശത്ത് നിര്‍മാണ മേഖലയിലുണ്ടാകാന്‍ പോകുന്ന പ്രതിസന്ധിയും ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. പിറവത്ത് പ്രവര്‍ത്തിക്കുന്ന ഇഷ്ടികക്കളങ്ങളില്‍ നിന്നും ദിനംപ്രതി പതിനായിരക്കണക്കിന് ഇഷ്ടികകളാണ് നിര്‍മിച്ചെടുക്കുന്നത്.
ഇതില്‍ ഭൂരിഭാഗവും വിറ്റഴിക്കുന്നത് കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കാണ്. മണ്‍ ഇഷ്ടികയല്ലാതെ വെട്ടുകല്ലും, സിമന്റ് ഇഷ്ടികയുമാണ് കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മണ്ണില്‍ നിന്നും കല്ലുവെട്ടിയെടുക്കുന്ന ചെങ്കല്ലു മടകള്‍ കുറവായതും ഭൂമി ഖനനം സംബന്ധിച്ചുള്ള നിയമങ്ങളും ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടിക ഉത്പ്പാദിപ്പിക്കുന്നതും പിറവത്തു നിന്നാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കര്‍ശന നിബന്ധനയോട് കൂടിയാണ് പ്രാദേശിക ഭരണകൂടം ഇഷ്ടിക കളങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിവന്നിരുന്നത്.
വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ നഗരസഭ കൗണ്‍സില്‍മാര്‍ അടങ്ങുന്ന 10 അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, ലൈസന്‍സ് ഇന്നു മുതല്‍ പുതുക്കി നല്‍കാന്‍ പാടില്ലെന്നുള്ള നിര്‍ദേശവും സമര്‍പ്പിക്കുകയായിരുന്നു. മേഖലയിലെ എല്ലാ കളങ്ങളിലും ഇഷ്ടിക അടുക്കിയ ചൂളപ്പുരകള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ഇഷ്ടികകളാണ് ഇവിടെ ചുട്ടെടുത്തുകൊണ്ടിരിക്കുന്നത്. കളങ്ങളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ അനുവദിക്കില്ലെന്നുള്ള നഗരസഭ അധികൃതരുടെ നിലപാട് കളത്തിന്റെ ഉടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഇഷ്ടികകളെങ്കിലും വില്‍പ്പനയ്ക്ക് അനുവദിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് ഇവര്‍ ചൂ|ിക്കാട്ടുന്നു.