പിറവം: മേഖലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം മൂന്നാം ദിവസത്തിലേക്ക്.സമരത്തെ തുടര്‍ന്നു യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ഇന്നലെ ബസുടമകളും തൊഴിലാളികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അലസിപ്പിരിയുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വേതന വ്യവസ്ഥ പിറവം മേഖലയിലെ ഉടമാ സംഘം അംഗീകരിക്കാത്തതിനാലാണ് പ്രശ്‌നം തീരാത്തതെന്ന് സിഐടിയു യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ബസുടമ സംഘം ഭാരവാഹികളായ ഏലിയാസ് നാരേകാട്ട്, ജോണി കല്ലിശേരില്‍, സിഐടിയു ഭാരവാഹികളായ കെ.ആര്‍. നാരായണന്‍ നമ്പൂതിരി, അജേഷ് മനോബര്‍, മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ഇന്ന് മൂവാറ്റുപുഴ റീജണല്‍ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ പിറവത്ത് തൊഴില്‍ മേഖലയിലുള്ള യാത്രക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന നിരവധി പ്രദേശങ്ങളുണ്ട്. കെഎസ്ആര്‍ടിസി പിറവം ഡിപ്പോയില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണെ്ടങ്കിലും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ വലയുകാണ്. പിറവം ഡിപ്പോയില്‍ നിന്നു മൂവാറ്റുപുഴ,കോട്ടയം, എറണാകുളം റൂട്ടുകളിലാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.