പി.കെ.രാഗേഷ് അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

KNR-RAGHESHപുതിയതെരു: അലവില്‍ ടൗണില്‍ രാഗേഷ് അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. മണ്ഡലത്തില്‍ മത്സരിക്കുന്ന പി.കെ. രാഗേഷിന്റെ ഫഌക്‌സ് ബോര്‍ഡ് ടൗണില്‍ സ്ഥാപിച്ചത് ഒരുവിഭാഗം എടുത്തുകൊണ്ടുപോയ തോടെയാണ് സംഘര്‍ഷത്തിനു തുടക്കം. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചെത്തി. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പിന്നീട്ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഇന്നു രാവിലെ പി.കെ. രാഗേഷിന്റെ ബോര്‍ഡ് എടുത്തുകൊണ്ടുപോയെന്ന് ആരോപിച്ച് അലവിലില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്. വിവരമറിഞ്ഞു വളപട്ടണം പോലീസ് ഇന്നലെ രാത്രി മുതല്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Related posts