പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

TVM-JAYARAJANതിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴി ക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധ നകള്‍ക്കും ചികില്‍സയ്ക്കുമായി തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയരാജനെ ഇന്നു രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രാവിലെ 8.30നു കൊച്ചിവേളിയില്‍ നിന്നുളള ഗരീബ്‌രഥ് എക്‌സ്പ്രസിലാണ് കോഴിക്കേട്ടേക്ക് കൊണ്ടുപോയത്.

ജയരാജന് കാര്യ മായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ നിരീക്ഷണം ആവശ്യമാണെന്ന നിര്‍ദേശം പരിഗണിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുളള ജയിലധികൃതരുടെ തീരുമാനം. കഴിഞ്ഞ മാസം 25നാണ് ജയരാജനെ ശ്രീചിത്രയിലെത്തിച്ചത്. ജയരാജനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

Related posts