അധ്യാപകരും വിദ്യാർഥികളും മൊബൈലിൽ തന്നെ ;വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഉപയോഗം കൂടുന്നു ; സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം  പാ​ലി​ക്കുന്നില്ലെ​ന്ന് എച്ച് ആർപിഎം 

പു​തു​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കി​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടാ​തെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല​ന്ന് 2010-ൽ ​സ​ർ​ക്കാ​ർ സ​ർ​ക്കു​ല​റും 2016-ലെ ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റും നി​ല​വി​ലു​ണ്ട്.​

കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്നും, അ​ധ്യാ​പ​ക​ർ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്റ്റാ​ഫ് മു​റി​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.​ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ ക​ണ്ടു​കെ​ട്ടി ലേ​ലം വി​ളി​ച്ച് പി​ടി​എ ​ഫ​ണ്ടി​ലേ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.​

ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്ഥാ​പ​ന മേ​ധാ​വി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള എ​ത്തി​ക്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കു​ന്ന​തി​ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും വ​നി​താ ക​മ്മീ​ക്ഷ​നും പ​രാ​തി ന​ൽ​കി​യ​താ​യും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സു​കു​മാ​ര​ൻ പാ​ല​പ്പി​ള്ളി, സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ, ഷി​ഹാ​ബ് പെ​രു​വാം​കു​ഴി​യി​ൽ, സു​ബീ​ഷ് എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts