കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ജയരാജനെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ജയരാജന്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യാഴാഴ്ച ആകെ നാലുമണിക്കൂര്‍ മാത്രമാണു സിബിഐക്ക് ചോദ്യം ചെയ്യാന്‍ അവസരം കിട്ടിയത്.
പി. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും
