കണ്ണൂര്‍: പുതിയതെരുവില്‍ മരം ചിപ്ലി പിടിക്കുന്ന സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പുതിയതെരു ദേശസേവ മൈതാനത്തിനു സമീപം പ്രവര്‍ത്തിക്കുന്ന അരയാക്കി മധുസൂദനന്റെ മാനസ പ്ലെയിനിംഗ് സെന്ററിനാണ് തീപിടിച്ചത്.ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിനകത്തുണ്ടായിരുന്ന മരഉരുപ്പടികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. കണ്ണൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുതിയതെരുവില്‍ കടയ്ക്കു തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം
