പുതുപ്പള്ളിക്കൊരു കറിവേപ്പ് പദ്ധതി; ഉദ്ഘാടനം നടത്തി

ktm-vaypilaകോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിക്കൊരു കറിവേപ്പ് പദ്ധതി ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള പുതുപ്പള്ളി എന്ന സ്വപ്നം പൂര്‍ത്തിയാക്കുന്നതിനുള്ള ആദ്യപടിയാവട്ടെ ഈ പദ്ധതി എന്നും  വിഷരഹിതമായ നാടന്‍ പച്ചക്കറികളുടെ ഉത്പാദനത്തിനും വിതരണത്തിനും ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുമെന്നും മാത്യൂസ് ജോര്‍ജ് പറഞ്ഞു.
മണര്‍കാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍. ശ്രീകുമാരന്‍ നായര്‍ ആദ്യ കറിവേപ്പ് തൈ ജില്ലാ പ്രസിഡന്റില്‍നിന്ന് ഏറ്റുവാങ്ങി.

പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ലൂയിസ് കുര്യന്‍ അധ്യക്ഷത വഹിച്ചു.  പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഏലിയാസ് സഖറിയ, എ.കെ. ജോസഫ്, എ.സെഡ്, ഏബ്രഹാം, ജോസ് ജേക്കബ് പുന്നത്താനം, മാണി കാഞ്ഞമല, ജോസഫ് പാലയ്ക്കലോടി, പി.ജെ. ജോസഫ്, ജോയി താഴത്തുകുന്നേല്‍, ജേക്കബ് സി. പോള്‍, റെജി തോമസ്, ജയിംസ് തെക്കേല്‍, ജെറീഷ് ജോസ്, ബിജു തെക്കേടം, അനു വിശ്വനാഥ്, നിഖില്‍ ജോസ്, കിരണ്‍ ലൂയിസ്, സെബാസ്റ്റ്യന്‍ താന്നിക്കല്‍, നിഷ ജോഷി, പ്രീതി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts