മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളര്‍പ്പിച്ച് നടന്‍ ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതുയുഗം പിറന്നു എന്ന തലക്കെട്ടോടെയാണ് താരത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം പങ്കുവച്ച ദിലീപ് പിണറായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായത് ഇരട്ടിമധുരമായെന്നും പറഞ്ഞു.
നടന്‍ മമ്മൂട്ടിക്കൊപ്പം പിണറായിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവും ദിലീപ് ചേര്‍ത്തിട്ടുണ്ട്. അഗ്നിപഥങ്ങള്‍ കടന്നെത്തിയ ജനനായകനായ പിണറായിയുടേത് സാധാരണക്കാരന്റെ സര്‍ക്കാരായിരിക്കുമെന്ന പ്രതീക്ഷയും ദിലീപ് പങ്കുവയ്ക്കുന്നു.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം: