പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍ എന്ന വാര്‍ത്ത അടിസ്ഥാനരഹിതം; പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ മൂലം വിശ്രമത്തില്‍

punaകോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിലാണെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതം. പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ മൂലം പുനത്തില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് സന്ദര്‍ശകരെ അനുവദിക്കാത്തത്.

മകനെയൊഴികെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പോലും കാണേണ്ടെന്ന് അദ്ദേഹം തന്നെ നിര്‍ദേശിക്കുകയായിരുന്നു. തന്റെ രോഗാവസ്ഥ മറ്റുള്ളവര്‍ കാണുന്നതും സഹതപിക്കുന്നതുമൊന്നും പുനത്തില്‍ ഇഷ്ടപ്പെടുന്നില്ല.  ഇതിനെയാണ് വീട്ടുതടങ്കലായി ചിത്രീകരിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ രാഷ്ട്രദീപികയോടു പറഞ്ഞു. കോഴിക്കോട് ബീച്ച് പരിസരത്തെ മരുമകന്റെ ഫഌറ്റിലാണ് പുനത്തിലുള്ളത്.

Related posts