പുലര്‍ച്ചെ വീട്ടമ്മയെ മുഖം മൂടി ധരിച്ചെത്തിയാള്‍ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു

tcr-thiefഇരിട്ടി: സ്ത്രീയെ അടിച്ച്‌ബോധം കെടുത്തി മൂന്നരപവന്‍ സ്വര്‍ണം മുഖം മൂടിയണിഞ്ഞെത്തിയ യുവാവ് കവര്‍ന്നു. മുഴക്കുന്ന് കടുക്കാപലത്തെ മെത്തായത്ത് തിരുവോണപുറത്തെ രമ(51)യുടെ  മൂന്നരപവന്റെ മാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചരക്ക് വീടിന്റെ അടുക്കളക്ക് സമീപത്തുള്ള മുറിയില്‍ ഇരുന്ന്  കറിക്കരിയുമ്പോഴാണ് സംഭവം. മുഖം മുടിയിടിട്ട യുവാവ് തന്റെ അടുത്തെത്തുകയും സമീപത്തിരുന്ന കൊടുവാളെടുത്ത് കഴുത്തിന് വച്ച ശേഷം കഴുത്തില്‍ കിടന്ന മാല പറിക്കുകയുമായിരുന്നു.

മാല മുക്ക്പണ്ടമാണെന്ന് മനസിലായപ്പോള്‍ തന്നെ കൈകൊണ്ട് അടിച്ച് വീഴ്ത്തി വീടിനകത്ത് കയറി ബാഗില്‍ സൂക്ഷിച്ച മാല കവരുകയുമായിരുന്നുവെന്നാണ് രമ പോലീസിനോട് പറഞ്ഞത്. സ്വര്‍ണം എടുത്ത ശേഷം ഉപേക്ഷിച്ചെന്ന് പറയുന്ന ബാഗ് പോലീസ് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ ഫിലിപ്പ്, എസ്പിയുടെ സ്ക്വാഡംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി  പരിശോധന നടത്തുകയും  കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related posts