മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് ഒരുക്കുന്ന ആക്്ഷന്‍ ത്രിലര്‍ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്‍ ഒക്ടോബര്‍ എഴിന് തിയറ്ററുകളിലെത്തുന്നു. പവനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. സാംജിത് മുഹമ്മദ് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗിത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
ഫൈറ്റ് മാസ്റ്റര്‍ പിറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാമിലെ ഹാങ്ങ് സോണ്‍ ഡോങ്ങ് എന്ന മലയുടെ മുകളില്‍ 15 ദിവസം കൊണ്ടാണ് മോഹന്‍ലാല്‍ പുലികളുമായി ഏറ്റുമുട്ടുന്ന 20 മിനിട്ടോളം നിണ്ട് നില്‍ക്കുന്ന ക്ലൈമാക്‌സ് രംഗം ചിത്രികരിച്ചത്. ചിത്രത്തിന്റെ മറ്റ് ലോക്കേഷനുകള്‍ കേരളം, ദക്ഷിണാഫ്രിക്ക, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു.
മോഹന്‍ലാലിനൊപ്പം കമാലിനി മുഖര്‍ജി, നമിത, ജഗപതി ബാബു, സുരാജ് വെഞ്ഞാറമൂട്, ബാല, വിനു മോഹന്‍, കിഷോര്‍, ഹരീഷ് പേരടി, അഞ്ജലി അനീഷ് ഉപാസന തുടങ്ങിയവര്‍ അഭിനയിക്കുന്നു.