നാദാപുരം : പുറമേരിയിൽ വീട്ടില് സൂക്ഷിച്ച പതിനെട്ട് പവൻ സ്വർണാഭ രണം മോഷണം പോയി. വീട്ടിലെ ജനൽ കുത്തിത്തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സിസിടിവി കാമറ മൂടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത്. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണംപോയത്.
കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരവും കള്ളൻ മുറിച്ചെടുത്തു.സംഭവത്തിൽ നാദാപുരം പോലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.