തളിപ്പറമ്പ്: ദേശീയ പാതയിൽ കുപ്പം പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുന്നതിനാൽ വാഹന ഗതാഗതം പൂർണമായും നിലച്ച നിലയിൽ. ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിനായി മണ്ണ് മാറ്റിയ ഭാഗത്തുനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് വീണിട്ടുള്ളത്.
ഇന്ന് രാവിലെയും മണ്ണിടിഞ്ഞ് വീണു. മണ്ണിടിയാതിരിക്കാനായി സിമന്റ് തേച്ച് ഉറപ്പിച്ച ഭാഗമാണ് ഇടിഞ്ഞ് വീണത്.ഞായറാഴ്ച പുലർച്ചയോടെ ഈ ഭാഗത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു വീണതോടെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിർത്തിവച്ചിരുന്നു.
നിലവിൽ പരിയാരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ വാഹനങ്ങൾ ചുടല-കുറ്റേരി വഴിയും, ചുടല മുക്കുന്ന് വഴിയുമാണ് സർവീസ് നടത്തുന്നത്. തളിപ്പറമ്പ് നിന്ന് പരിയാരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ ഏഴോം നെരുവമ്പ്രം- പരിയാരം വഴിയാണ് വഴിയാണ് സർവീസ് നടത്തുന്നത്.