പൂച്ചെണ്ടിനുപകരം മന്ത്രിക്കു ലോട്ടറി; മാവേലിക്കരയില്‍ വെളിയിട വിസര്‍ജന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജി സുധാകരനാണ് ലോട്ടറി നല്‍കി സ്വീകരിച്ചത്

alp-udhakaran-lottaryചാരുംമൂട്: മന്ത്രി പങ്കെടുത്ത സമ്മേളനത്തില്‍ മന്ത്രിയെയും ജനപ്രതിനിധികളെയും സ്വീകരിച്ചത് പൂച്ചെണ്ടിനു പകരം ലോട്ടറി നല്‍കി. ജില്ലയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്ത മണ്ഡലമായി മാവേലിക്കര മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള ചാരുംമൂട്ടില്‍ നടന്ന സമ്മേളനത്തിലാണ് ഉദ്ഘാടകനായ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നതിനു പകരം ലോട്ടറി നല്‍കി സ്വീകരിച്ചത്.

ശുചിത്വ കേരളം മാലിന്യ മുക്തകേരളം എന്ന പദ്ധതി യഥാര്‍ഥ്യ മാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിര്‍മ്മല്‍ ലോട്ടറിയാണ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കു നല്‍കിയത്. നൂറു രൂപ വിലയുള്ള ലോട്ടറിയുടെ സമ്മാനത്തുക മൂന്ന് കോടിയാണ്. ഒക്ടോബര്‍ ഏഴിനാണ് നറുക്കെടുപ്പ്.

Related posts