തൃശൂര്‍: പൂരത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി റെയില്‍വേയും രംഗത്തെത്തി. പൂരം ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ മഖ്യകവാടത്തിലെ അഞ്ചു ടിക്കറ്റു കൗണ്ടറുകളും രണ്ടാം കവാടത്തിലെ കൗണ്ടറും മുഖ്യകവാടത്തിലെ മൂന്നു ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും പൂര്‍ണസമയവും പ്രവര്‍ത്തിക്കും. ഇതിനു പുറമേ റിസര്‍വേഷന്‍ കേന്ദ്രത്തിനും പാര്‍സല്‍ ഓഫീസിനും സമീപത്തായി രണ്ട് പ്രത്യേക ടിക്കറ്റ് വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുമെന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് മാനേജര്‍ ജോസഫ് നൈനാന് പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജിവനക്കാരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൂരത്തിന് റെയില്‍വേയും ഒരുങ്ങിപ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍
