പൃഥ്വിയുടെ കര്‍ണന്‍ മാര്‍ച്ചില്‍

pritivപൃഥ്വിരാജും ആര്‍.എസ് വിമലും ഒന്നി ക്കുന്ന കര്‍ണന്റെ ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ  പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കു കയാണെന്ന് സംവിധായകന്‍ മുമ്പ് അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ല.

പൃഥ്വിയുടെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ ധീരയോദ്ധാവായ കര്‍ണനായാണ് പൃഥ്വി അഭിനയിക്കു ന്നത്. അമ്മയായ കുന്തിയും മറ്റ് സഹോദരങ്ങളും തമ്മിലുള്ള കര്‍ണന്റെ ബന്ധവും അദ്ദേഹത്തിന്റെ ആത്മസംഘര്‍ ഷങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ബാഹുബലിയുടെ ഛായാഗ്രാഹകന്‍ കെ.കെ സെന്തില്‍ കുമാറാണ് കര്‍ണന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ ടെക്‌നീഷന്മാരും സിനിമയില്‍ പ്രവര്‍ത്തിക്കു മെന്നാണ് അറിയുന്നത്.

Related posts