കോട്ടയം: ആഗോള അയ്യപ്പസംഗമത്തെ തുടര്ന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര് സംസ്ഥാന സര്ക്കാരിനോടും എല്ഡിഎഫിനോടും അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെ എന്എസ്എസിന്റെ പൊതുയോഗം ഇന്ന് ചങ്ങനാശേരി പെരുന്ന എന്എസ്എസ് ആസ്ഥാനത്ത് ആരംഭിച്ചു.
നായര് സര്വീസ് സൊസൈറ്റിയുടെ 2025 മാര്ച്ച് 31ലെ ബാക്കി പത്രവും 2024-2025 സാമ്പത്തിക വര്ഷത്തെ വരവു ചെലവു കണക്കും ഇന്കം ആന്ഡ് എക്സ്പെന്ഡീച്ചര് സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ഇന്നു രാവിലെ 11.30ന് ആരംഭിച്ചത്.
പൊതുയോഗത്തില് അധ്യക്ഷത വഹിക്കുന്ന ജി.സുകുമാരന് നായര് പുതിയ നിലപാടുകള് എന്തെങ്കിലും പ്രഖ്യാപിക്കുമോ എന്നാണ് രാഷ്്ട്രീയ കേരളം കാതോര്ക്കുന്നത്.
ഇതിനിടയില് ഈരാറ്റുപേട്ട ചേന്നാട്ട് എന്എസ്എസ് ജനറല് സെക്രട്ടറിക്കെതിരെ ഫ്ളക്സ് ബോര്ഡും ഉയര്ന്നിട്ടുണ്ട്.ചേന്നാട് കരയോഗത്തിന്റെ പേരിലാണ് ഫ്ളക്സ് ബോര്ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആഗോള അയപ്പ സംഗമത്തെയും സംസ്ഥാന സര്ക്കാരിനെയും അനൂകൂലിച്ച് പ്രതികരിച്ച എന്എസ്എസ് ജനറല് സെക്രട്ടറിക്കെതിരേയാണ് ഫ്ളക്സ് ബോര്ഡില് വിമര്ശനം.