പൃഥ്വിരാജ് അപാരം തന്നെ

priya190716ഒരു നടനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായം ആയിരിക്കും. നടി പ്രിയ ആനന്ദ് പറയുന്നത് അപാരം തന്നെയാണ് പൃഥ്വിരാജിന്റെ അഭിനയമെന്നാണ്. പൃഥ്വിരാജ് നായകനാകുന്ന ഇസ്രയെന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് പൃഥ്വിരാജിനെക്കുറിച്ച് പ്രിയ വാചാലയായത്.

എനിക്ക് നേരത്തെ പൃഥ്വിയെ അറിയാമെന്നും തമിഴ് സിനിമകളിലും പൃഥ്വി സുപരിചിതനാണെന്നും പ്രിയ പറഞ്ഞു. വ്യത്യസ്തമായ കഥയായതുകൊണ്ടാണ് ഇസ്രയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും  പ്രിയ പറഞ്ഞു. ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related posts