പെട്രോളിയം ഉത്പന്ന വിലവര്‍ധനക്കെതിരേ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധിച്ചു

pkd-uparodhamപാലക്കാട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ബ്ലോക്ക് കോണ്‍ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനുശേഷം സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗം യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ.രാമസ്വാമി ഉദ്ഘാടനം ചെയ്തു.  ഡിസിസി സെക്രട്ടറിമാരായ സി.ബാലന്‍, കെ.ഭവദാസ്,ഡിസിസി മെമ്പര്‍മാര്‍ പങ്കെടുത്തു.

നെന്മാറ:  നിരന്തരമായി പെട്രോള്‍-ഡീസല്‍-പാചകവാതക വിലകള്‍ വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി കെ ജി എല്‍ദോ ഉദ്ഘാടനം ചെയ്തു.

ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ.വി ഗോപാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി സി സുനില്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ കുഞ്ഞന്‍, കെ കുമാരന്‍, പി ഒ ജോസഫ്, എ ശിവരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വടക്കഞ്ചേരി: ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരേ ബൈക്കുകള്‍ തള്ളിനടന്ന് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടൗണില്‍ പ്രതിഷേധം.
തുടര്‍ന്നു നടന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എ.ആണ്ടിയപ്പു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.ചാത്തന്‍, ബാബു മാധവന്‍, പാളയം പ്രദീപ്, എം.എസ്.അബ്ദുള്‍ ഖുദ്ദൂസ്, യു.അംബുജാക്ഷന്‍, കെ.എസ്.മുഹമ്മദ് ഇസ്മയില്‍, പി.കെ.നന്ദകുമാര്‍, ഉദയകുമാര്‍, എ.ശിവദാസ്, കാരയങ്കാട് ശിവരാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts