പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: രണ്ടുപേര്‍ അറസ്റ്റില്‍

alp-arrestഅടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒറ്റപ്പാലം വാറോട് നാലാംമൈലില്‍ അമ്പലപ്പറമ്പില്‍ സുനീര്‍ബാബു (30), ഇടുക്കി കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ ആല്‍പ്പാറ കാഞ്ഞിരത്തുങ്കില്‍ ജോബി (20) എന്നിവരാണ് അറസ്റ്റിലായത്. നാഗപട്ടണം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസാണ് പെണ്‍കുട്ടിയെയും സുനീര്‍ബാബുവിനെയും റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 31 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തട്ടിക്കൊണ്ടുപോകലിനു സഹായം ചെയ്തുവെന്ന പേരിലാണ് ജോബിയെ പിടികൂടിയത്.

Related posts